കൊച്ചി : ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിട്ട് അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടു പോയത്. സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് വിധി അസാധാരണം, അപക്വം, വൈകാരികം എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിംഗിള്‍ ബഞ്ച് ഉത്തരവിനു ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നു. എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ക്രിമിനല്‍ റിട്ട് നല്‍കാന്‍ നിയമപരമായി അവകാശം ഇല്ലെന്നായിരുന്നു ഷുഹൈബിന്റെ മാതാപിതാക്കളുടെ വാദം. കൊലപാതകം നടന്ന മട്ടന്നൂര്‍ പഴയ മദ്രാസ് മലബാറിന്റെ ഭാഗമായതിനാല്‍ സുപ്രിംകോടതിക്ക് മാത്രമേ റിട്ട് കേള്‍ക്കാന്‍ അധികാരമുള്ളൂ എന്നും ഷുഹൈബിന്റെ മാതാപിതാക്കള്‍ വാദിച്ചു.