ന്യൂഡല്‍ഹി : ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. കേസില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിനും സിബിഐക്കും നോട്ടീസയയ്ക്കുമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി പരിശോധിക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്നും സുപ്രീംകോടതി പറഞ്ഞു.