കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ എടയന്നൂരിലെ എസ് പി ഷുഹൈബ് (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ മജിസ്ടേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
തില്ലങ്കേരിയിലെ ആകാശ്, റിജിന്‍ രാജ് തുടങ്ങി 11 പേരാണ് പ്രതികള്‍. സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലക്ക് കാരണമെന്ന് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗൂഢാലോചന കേസില്‍ അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.