കണ്ണൂര്‍ : ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന് വെളിപ്പെടുത്തല്‍. ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദാണ് മാധ്യമങ്ങളോട് ഇത് വെളിപ്പെടുത്തിയത്. വെട്ടിയത് മൂന്നു പേരാണെന്നും ആകാശിന്റെ അത്ര ശരീര വലുപ്പം ഇല്ലാത്തവരാണ് വെട്ടിയതെന്നും നൗഷാദ് ചാനലിനോട് വെളിപ്പെടുത്തുകയായിരുന്നു. പുറകോട്ടു വളഞ്ഞ വാള്‍ ആണ് ഉപയോഗിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ സിപിഎം നല്‍കിയത് ഡമ്മി പ്രതികളെ ആണെന്ന വാദം ശക്തമാകുകയാണ്.