60 വയസ് കഴിഞ്ഞവര്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന വി.ഡി.സതീശന്‍റെ പരസ്യ പ്രസ്താവന കടുത്ത അച്ചടക്ക ലംഘനം: ശൂരനാട് രാജശേഖരന്‍

178

കൊല്ലം • കോണ്‍ഗ്രസുകാരില്‍ 60 വയസ് കഴിഞ്ഞവര്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന വി.ഡി.സതീശന്റെ പരസ്യ പ്രസ്താവന കടുത്ത അച്ചടക്ക ലംഘനമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ സതീശന്‍ അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണം. പുറത്തു പറഞ്ഞു നടക്കുന്നതു ശരിയല്ല.
ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ സതീശനു ഒരു യോഗ്യതയുമില്ല. ഓരാള്‍ക്ക് ഒരു പദവി എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റ്, എംഎല്‍എ എന്നീ സ്ഥാനങ്ങള്‍ കൂടാതെ മറ്റു പദവികളും സതീശന്‍ വഹിക്കുന്നുണ്ട്. മൂന്നുതവണ എംഎല്‍എ ആയതിനാല്‍ ഇനി മല്‍സരിക്കാനില്ലെന്ന ടി.എന്‍.പ്രതാപന്റെ നിലപാട് അംഗീകരിക്കപ്പെടേണ്ടതാണ്.ആ മാര്‍ഗം സ്വീകരിക്കാന്‍ സതീശനും തയാറാകേണ്ടതായിരുന്നു.ഇടതു സര്‍ക്കാരിന്റെ അഴിമതിയും ക്രമക്കേടും കേരളത്തില്‍ കത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സതീശന്‍ കോണ്‍ഗ്രസിനെതിരെ അഭിപ്രായ പ്രകടനം നടത്തിയതു ശരിയായില്ലെന്നും രാജശേഖരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY