പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനം. സിദ്ധാർത്ഥിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ മുഖ്യമന്ത്രിയാണ് ഈ ഉറപ്പ് നൽകിയത്. സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സിദ്ധാർത്ഥിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. കേസിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്. എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്.