ന്യൂഡല്‍ഹി: പോലീസ് തന്നെയും അഭിഭാഷകരെയും തടയുകയാണ് എന്ന് ആരോപിച്ച് എയിംസില്‍ ചികത്സയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മധുര കോടതിയെ സമീപിച്ചു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 30-നാണ് മധുര ജയിലില്‍ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ ഡല്‍ഹി യിലെ എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. കേരളത്തില്‍ നിന്ന് എത്തിയ റൈഹാനത്തും മകനും മെയ് ഒന്ന് മുതല്‍ ചികിത്സയില്‍ കഴിയുന്ന കാപ്പനെ കാണാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പൊലീസ് കൂടിക്കാഴ്ച അനുവദിച്ചി രുന്നില്ല.
കാപ്പനെ കാണാന്‍ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റൈഹാ നത്ത് കത്ത് അയച്ചു. ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് താടിയെല്ലിന് പരിക്ക് ഉണ്ടായതായി നേരത്തെ മധുര ജയി ലിലെ മെഡിക്കല്‍ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡല്‍ഹിയിലെ എയിംസില്‍ നടത്തുമെന്നാണ് സൂചന.