അബു ദാബി : പ്രവാസ ജീവിതം അവസാനി പ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് സെഡ്. എ മൊഗ്രാലിന് അബു ദാബി കുമ്പള പഞ്ചായത്ത് കെ എം സി സി യാത്രയയപ്പ് നൽകി. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്തു ഭാരവാഹികള്‍ സെഡ് എ മൊഗ്രാലിന് സ്‌നേഹോപഹാരം കൈമാറി .
മുജീബ് മോഗ്രാല്‍, സിദ്ദിഖ് ആരികാടി (സ്പീഡ് കമ്പ്യൂട്ടർ), ഖാലിദ് ബംബ്രാണ, സുനൈഫ് പേരാല്‍, ഹുസ്സൈന്‍ ആരികാടി, അബ്ദുള്‍ റഹ്മാൻ ബംബ്രാണ,നസീര്‍ കക്കളം ബംബ്രാണ അബ്ദുള്‍ റഹ്മാൻ C. H, ഖാലിദ് C H, ഇബ്രാഹിം മമ്മു ആരികാടി, ഹുസ്സൈന്‍ അറാഫത്ത്, ഹസ്സന്‍ അല്‍താഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.