നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തുന്നത് തരംതാണ പ്രചാരണങ്ങളാണെന്ന് സിദ്ധരാമയ്യ

169

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തുന്നത് തരംതാണ പ്രചാരണങ്ങളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദിയുടെ നിലവാര തകര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ഐടി, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഇറക്കി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് മോദിയും ബിജെപിയും നടത്തുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് 120ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നും സിദ്ധരാമയ്യ സ്വകാര്യ ചാനലിനോട് പറഞ്ഞു.

NO COMMENTS