സ്വന്തം തട്ടകമായ ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു

204

ബെംഗളൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പരാജയപ്പെട്ടു. സിറ്റിങ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ ജെഡിഎസിന്റെ ജിടി ദേവഗൗഡയോടാണ് സിദ്ധരാമയ്യ പരാജയപ്പെട്ടത്. സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ ബദാമിയിലും ആദ്യസൂചനകള്‍ ശുഭകരമല്ല. ബദാമിയില്‍ ആദ്യ മണിക്കൂറില്‍ പിന്നിലായിരുന്ന സിദ്ധരാമയ്യ പിന്നീട് ലീഡ് നേടി. ബി ജെ പി നേതാവ് ശ്രീരാമുലുവാണ് ബദാമിയില്‍ സിദ്ധരാമയ്യയ്ക്ക് എതിരാളി.

NO COMMENTS