ബംഗളൂരു: കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പാര്‍ലമെന്ററി ജനാധിപത്യത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഞങ്ങള്‍ ഇനി ജനങ്ങള്‍ക്ക് മുന്‍പിലാണ് ഈ വിഷയം വെക്കുന്നത്. ബിജെപി ജനാധിപത്യത്തിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ ഇനി ജനങ്ങളോട് പറയുമെന്നും സിദ്ധരാമയ്യ പറഞ്ഞു.