നവ്ജോത് സിങ് സിദ്ദു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

155

ന്യൂഡല്‍ഹി • 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടാന്‍ നവ്ജോത് സിങ് സിദ്ദുവിനു സുപ്രീം കോടതി നിര്‍ദേശം. തിരഞ്ഞെടുപ്പു ചെലവുകള്‍ സംബന്ധിച്ചു തെറ്റായ വിവരം നല്‍കിയത് അടക്കമുള്ള കാര്യങ്ങളില്‍ ക്രമക്കേടു ചൂണ്ടിക്കാട്ടി സിദ്ദുവിനെതിരെ കോണ്‍ഗ്രസിന്റെ ഓം പ്രകാശ് സോണി നല്‍കിയ പരാതിയിലാണു നടപടി. അമൃത്സര്‍ മണ്ഡലത്തില്‍ സോണിയെ തോല്‍പിച്ചാണു ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ ക്രിക്കറ്റ് താരംകൂടിയായ സിദ്ദു തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണല്‍ നടപടികളിലും സോണി ക്രമക്കേട് ഉന്നയിച്ചിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, എ.എം.സാപ്രേ എന്നിവരുടെ ബെഞ്ചാണ് വിചാരണയെ നേരിടാനുള്ള നിര്‍ദേശം സിദ്ദുവിനു നല്‍കിയത്. ബിജെപിയുടെ രാജ്യസഭാംഗത്വം രാജിവച്ച സിദ്ദു ഈയിടെ ആവാസ് ഇ പഞ്ചാബ് എന്ന പുതിയ രാഷ്ട്രീയമുന്നണിയിലേക്കു മാറിയിരുന്നു.

NO COMMENTS

LEAVE A REPLY