ജലന്ധര്‍: മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി മുന്‍ എം.പിയുമായ നവജ്യോത് സിദ്ധു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മുന്‍ ഹോക്കി താരവും എം.എല്‍.എയുമായ പര്‍ഗത് സിംഗുമായി ചേര്‍ന്നാണ് സിദ്ധു പാര്‍ട്ടി രൂപീകരിച്ചത്. ആവാസ് ഇ പഞ്ചാബ് എന്നാണ് സിദ്ധുവിന്‍റെ പാര്‍ട്ടിയുടെ പേര്. ലുധിയാനയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എമാരും സഹോദരന്‍മാരുമായ സിമാര്‍ജീത് സിംഗ് ബെയ്ന്‍സ്, ബല്‍വീന്ദര്‍ സിംഗ് ബെയ്ന്‍സ് എന്നിവരും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.സിദ്ധുവും പര്‍ഗത് സിംഗുമായി വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സിദ്ധു രാജ്യസഭാംഗത്വം രാജിവച്ചത്.പാര്‍ട്ടി നേതൃത്വത്തിലെ അഴിമതി ചോദ്യം ചെയ്തതിന് ശിരോമണി അകാലി ദള്‍ പുറത്താക്കിയ എം.എല്‍.എയാണ് പര്‍ഗത് സിംഗ്.
ബി.ജെ.പി വിട്ട സിദ്ധു ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എ.എ.പി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ ആകാഞ്ഞതിനെ തുടര്‍ന്നാണ് സിദ്ധു എ.എ.പി നേതൃത്വവുമായി അകന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്നും ഭാര്യയ്ക്കും സീറ്റ് നല്‍കണമെന്നും സിദ്ധു ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത.