സൈന്‍സ് ചലച്ചിത്രമേള ; റെക്കോര്‍ഡ് പ്രതിനിധികളുമായി ആദ്യ ദിനം.

181

കൊച്ചി: ഹ്രസ്വചലച്ചിത്രമേളയായസൈന്‍സിന്റെ ആദ്യ ദിനത്തില്‍ എത്തിയത് പത്തു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുംകൂടുതല്‍ പ്രതിനിധികള്‍. ഫെഡറേഷന്‍ഓഫ് ഫിലിംസൊസൈറ്റിഓഫ് ഇന്ത്യ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെസഹകരണത്തോടെയാണ്‌സൈന്‍സ് മേള സംഘടിപ്പിച്ചിട്ടുള്ളത്.മുന്നൂറോളം പ്രതിനിധികളാണ്‌ സൈന്‍സിന്റെ ആദ്യ ദിനത്തില്‍ രജിസ്റ്റര്‍ചെയ്തത്. ഇത് പത്തു വര്‍ഷത്തെ ഏറ്റവുംകൂടിയ സംഖ്യയാണെന്ന് സൈന്‍സിന്റെ ഡയറക്ടര്‍സി എസ്‌വെങ്കിടേശ്വരന്‍ പറഞ്ഞു. സൈന്‍സ് ഹ്രസ്വചലച്ചിത്രമേളയുടെ പുരോഗതിയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കോളേജ്‌വിദ്യാര്‍ത്ഥികളാണ് ആദ്യ ദിനത്തില്‍ മേള കാണാനെത്തിയവരില്‍ അധികവും. ഏതാനുംവിദേശികളുംസിനിമ കാണാനെത്തി. പ്രതിനിധികളെക്കൂടാതെ 160 സംവിധായകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാം ദിനം മുതല്‍ഓപ്പണ്‍ ഫോറവും സെമിനാറുകളും സൈന്‍സ്‌ മേളയെ കൂടുതല്‍ സജീവമാക്കും.അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സൈന്‍സ് ഹ്രസ്വചിത്രമേളയില്‍ 200 ഓളംചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ രണ്ടിന് മേള സമാപിക്കും.

NO COMMENTS

LEAVE A REPLY