ഡോക്കുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ്മയുടെ ജോണ്‍ ഏബ്രഹാം അനുസ്മരണ പ്രഭാഷണം ഇന്ന്

220

കൊച്ചി : സൈന്‍സ് ഹ്രസ്വചിത്ര-ഡോക്കുമെന്ററി മേളയുടെ ഭാഗമായി ഡോക്കുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ്മയുടെ ജോണ്‍ ഏബ്രഹാം അനുസ്മരണ പ്രഭാഷണം ഇന്ന് (ശനിയാഴ്ച്ച) വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. 2002 ഗുജറാത്ത് കലാപത്തിന്റെക്കുറിച്ചുള്ള അന്വേഷണാത്മക ഡോക്കുമെന്ററി ‘ഫൈനല്‍ സൊല്യൂഷന്‍സ്’-ന്റെ സംവിധായകനാണ് രാകേഷ് ശര്‍മ്മ.’ഇന്‍ടോളറന്റ് ഇന്ത്യ-ഫ്രീ സ്പീച്ച്, സെന്‍സേഡ് മൈന്‍ഡ’് എന്ന വിഷയത്തിലാണ് പ്രഭാഷണം. സൈന്‍്‌സ് 2016-ലെ ജൂറി തലവന്‍ കൂടിയായ രാകേഷ് ശര്‍മ്മ അദ്ദേഹത്തിന്റെ നിര്‍മ്മാണഘട്ടത്തിലിരിക്കുന്ന പുതിയ ഡോക്കുമെന്ററിയായ ഫൈനല്‍ സൊല്യൂഷന്‍സ്-റീവിസിറ്റഡിന്റെ ചില ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഗുജറാത്തില്‍ തിരിച്ചെത്തുന്ന സംവിധായകന്‍ ആദ്യ ഡോക്കുമെന്ററിയില്‍ അവസാനിപ്പിച്ചിടത്തുനിന്ന് ചിത്രീകരണം പുനരാരംഭിക്കുകയാണ്, പുതിയ ചിത്രത്തില്‍,
2004ല്‍ നിര്‍മ്മിച്ച ഫൈനല്‍ സൊല്യൂഷന് ആദ്യം സെന്‍സര്‍ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ഓണ്‍ലൈന്‍ പ്രതിഷേധങ്ങളേയും രാജ്യത്തുടനീളം നടന്ന പ്രതിഷേധ പ്രദര്‍ശനങ്ങളെയും ഒപ്പുശേഖരണങ്ങളെയും പ്രേക്ഷകര്‍ നേരിട്ട് സര്‍ക്കാരിനയച്ച അപേക്ഷകളെയും തുടര്‍ന്ന് നിരോധനം പിന്‍വലിക്കുകയായിരുന്നു. ചിത്രം പിന്നീട് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, ദേശീയ ചലച്ചിത്ര മേളയിലും പ്രത്യേക ജൂറി പരാമര്‍ശം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. സൈന്‍സ് 2016ലെ നിറഞ്ഞ സദസിനുമുന്നില്‍ വ്യാഴാഴ്ച ‘ഫൈനല്‍ സൊല്യൂഷന്‍സ്’ പ്രദര്‍ശിപ്പിച്ചിരുന്നു. ഇരുനൂറോളം ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും പ്രദര്‍ശിപ്പിക്കുന്ന സൈന്‍സ് 2016ന്റെ സമാപനം ഒക്ടോബര്‍ രണ്ടിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും.

NO COMMENTS

LEAVE A REPLY