കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുമായുള്ള വിവാഹത്തിന് തന്റെ കുടുംബം എതിരായിരുന്നു വെന്നും തങ്ങളുടെ അനുമതിയോടെയായിരുന്നില്ല വിവാഹമെന്നും ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി.
സിലിയുടെ സഹോദന്‍ ജോളിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന ഷാജുവിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തില്ലെന്നും സിജോ. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സിജോയുടെ മൊഴിയുണ്ട്. സിജോയെ കൂടാതെ സിലിയുടെ മറ്റൊരു സഹോദരി സ്മിതയും അന്വേഷണ സംഘത്തിന് മൊഴിനല്‍കാന്‍ എത്തിയിരുന്നു.
സിലിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ ജോളിയെ വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായി ഷാജു മാധ്യമങ്ങളോടും അന്വേഷണ സംഘത്തോടും വെളിപ്പെടുത്തിയിരുന്നു. 2016 ലാണ് സിലി യുടെ മരണം.