ജനകീയാസൂത്രണത്തിന്റെ രജതജൂബിലി, കാസര്‍കോട് നഗരസഭയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍

18

കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായ ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം കാസര്‍കോട് നഗരസഭയില്‍ വിപുലമായി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് ചൊവ്വാഴ്ച(ആഗസ്റ്റ്-17) ഉച്ചക്ക് 3.30ന് തുടക്കമാകും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

നഗരസഭയുടെ വികസന റിപ്പോര്‍ട്ട് ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ അവതരിപ്പിക്കും. നഗരസഭയുടെ മുന്‍കാല ചെയര്‍മാന്‍മാരെയും, വൈസ് ചെയര്‍മാന്‍മാരെയും പരിപാടിയില്‍ ആദരിക്കും. മറ്റ് മുന്‍ ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും, കലാ-സാഹിത്യ-സാംസ്‌ക്കാരിക നായകന്‍മാരെയും, ജനകീയാസൂത്രണ പ്രവര്‍ത്തകരെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകളില്‍ ചെന്ന് ആദരിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. നഗരസഭാ പ്രദേശത്തെ പൗരപ്രമുഖരും, മുന്‍ ജനപ്രതി നിധികളും, ഉദ്യോഗസ്ഥരും, കലാ-സാഹിത്യ-സാംസ്‌ക്കാരിക നായകന്‍മാരും, ജനകീയാസൂത്രണ പ്രവര്‍ത്തകരും ഓണ്‍ലൈനിലൂടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

NO COMMENTS