തിരുവനന്തപുരം: എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി വിവാഹിതയാകുന്നു. ഇംഗ്ലണ്ടില്‍ ബിസിനസ്സുകാരനും മാധ്യമപ്രവര്‍ത്തകനുമായ ശാന്തി മോന്‍ ജേക്കബ് ആണ് വരന്‍. വിവാഹം ഈ മാസം 27ന്. തിങ്കളാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് വിവാഹ നിശ്ചയം. സിപിഎമ്മില്‍ നിന്നും ഗുഡ് ബൈ പറഞ്ഞ് കോണ്‍ഗ്രസ്സ് പാളയത്തിലെത്തിയ സിന്ധു അവിടെയും പക്ഷേ ഉറച്ചു നിന്നില്ല രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച് ഇപ്പോള്‍ മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്. എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ്. പത്രപ്രവര്‍ത്തകനായിരുന്ന ശാന്തി മോന്‍ പതിനഞ്ചു വര്‍ഷത്തോളമായി ലണ്ടനില്‍ ഹ്യൂം ടെക്നോളജീസ് സി ഇ ഒ ആണ്. എടത്വ പുളിക്കപ്പറമ്ബില്‍ കുടുംബാംഗമാണ്.