പ്രവാസ ജീവിതം നന്മയുടെ മാർഗത്തിലാക്കുക : സിറാജുദ്ദീൻ ഫൈസി ചേരാൽ

196

അബുദാബി: എത്ര പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴും പ്രവാസികളുടെ നന്മ നിറഞ്ഞ മനസ്സുകൾ നാട്ടിൽ നിറഞ്ഞു നിൽക്കുന്ന അനുഭവങ്ങളാണ് മത സ്ഥാപനങ്ങളുടെ വളർച്ചക്ക് പ്രചോദന മെന്ന് പുത്തിഗെ കളത്തൂർ ഖാസി അക്കാദമി സെക്രട്ടറി ചേരാൽ ഉസ്താദ് സിറാജുദ്ദീൻ ഫൈസി അറന്തോട് അഭിപ്രായപ്പെട്ടു. ഓരോ പ്രവാസിയും ജീവിതം നന്മ നിറഞ്ഞ മാർഗത്തിലാക്കിയാൽ ഏതു പ്രതിസന്ധികളെയും നേരിടാനുള്ള കരുത്ത് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹ്രസ്വ സന്ദർശനത്തിന് അബുദാബിയിൽ എത്തിയ അദ്ദേഹത്തിന് അബുദാബി കളത്തൂർ ഖാസി ബാവ മുസ്‌ലിയാർ ഇസ്ലാമിക് അക്കാദമി കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു . ചടങ്ങിൽ
അബുദാബി കമ്മിറ്റി പ്രസിഡന്റ് അസീസ്
പെർമുദേ അധ്യക്ഷത വഹിച്ചു. യു.കെ. ഹക്കീം തങ്ങൾ ഉദ്യാവർ ഉൽഘാടനം ചെയ്തു.
യാക്കൂബ് മൗലവി പുത്തിഗെ,
സെഡ്.എ.മൊഗ്രാൽ ,പികെ അഷ്റഫ് ദേലംപാടി, യു എo മുജീബ് മൊഗ്രാൽ അബ്ദുൽ റഹ്മാൻ കമ്പള ബായാർ, അഷ്റഫ് ബായാർ തുടങ്ങിയവർ പ്രസംഗിച്ചു. സക്കീർ കമ്പാർ സ്വാഗതവും ഫാറൂഖ് സീതാംഗോളി നന്ദിയും പറഞ്ഞു.

NO COMMENTS