സിസ്റ്റര്‍ അഭയ കേസ് സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

230

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്. പി കെ .ടി. മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലി​ന്റെ ഹര്‍ജിയിലാണ് വിധി പറയുക. അഭയ കേസുമായി ബന്ധപ്പെട്ട ആദ്യ വിധിയാണ് ഉണ്ടാകുന്നത്. ജോമോന്‍ പുത്തന്‍ പുറക്കലിന്റെ ഹര്‍ജിക്കൊപ്പം കെ.ടി മൈക്കിളിന്‍റെ ഹര്‍ജിയിലും വിധിയുണ്ടാകും. മുന്‍ ആര്‍ .ഡി. ഒ കിഷോറിനെയും, ക്ലാര്‍ക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കെ.ടി മൈക്കിളി​ന്‍റെ ഹര്‍ജി. കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുത്രകയില്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജിയിയിലും കോടതി ഇന്ന് വാദം കേള്‍ക്കും.

NO COMMENTS