തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കും. കേസിലെ മറ്റ് രണ്ട് പ്രതികളായ ഫാ.തോമസ് എം. കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു.