അഭയാകേസ് : പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

218

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും.ഫാ. തോമസ് എം കോട്ടൂര്‍ , ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുക. പ്രതികള്‍ ഏഴ് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്. ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

NO COMMENTS