പാലാ : സിസ്റ്റര്‍ അമല വധക്കേസിൽ പ്രതി സതീഷ് ബാബുവിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കടക്കല്‍ , ഭവന ഭേദനം എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് സതീഷിന് ശിക്ഷ വിധിച്ചിട്ടുള്ളത്. കൊലപാതകത്തിന് ജീവപര്യന്തവും, ബലാല്‍സംഗത്തിന് 10 വര്‍ഷം കഠിനതടവും, അതിക്രമിച്ചു കടക്കലിന് ഏഴുവര്‍ഷവും, ഭവനഭേദനത്തിന് ഒന്‍പത് മാസം എന്നിങ്ങനെയാണ് സതീഷ് അനുഭവിക്കേണ്ട ശിക്ഷ.
പാലാ ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രിയായിരുന്ന അമലയെ 2015 സപ്റ്റബര്‍ 16 അര്‍ദ്ധരാത്രിയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ സതീഷ് കന്യാസ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ അമലയെ പ്രതി ബലാത്സംഗം ചെയ്തിരുന്നു.