ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് ഐക്യത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്നെ കോണ്‍ഗ്രസ്സ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ്സിനോടല്ല ജനങ്ങളോടാണ് ആഭിമുഖ്യമെന്നും കോണ്‍ഗ്രസ്സ് സഖ്യം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം വ്യക്തമാക്കി.