ന്യൂഡല്‍ഹി : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള പരാതി ലഭിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലഭിച്ച പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതി അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്.