ന്യൂഡല്‍ഹി : കേന്ദ്രബജറ്റിലെ ആരോഗ്യ രംഗത്തെ പരിരക്ഷയുള്‍പ്പടെയുള്ള പ്രധാനപ്രഖ്യാപനങ്ങളെല്ലാം വെറും തട്ടിപ്പ് മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . തട്ടിപ്പ് സാമ്ബത്തികശാസ്ത്രമാണ് മോഡിസര്‍ക്കാരിന്റേത്. തെരഞ്ഞെടുപ്പിനു മുന്നോടിയായ ബജറ്റില്‍ ഇതിന്റെ തീവ്രത കൂടി. ആരോഗ്യപരിരക്ഷപദ്ധതി വിഭാവന ചെയ്യുന്ന രീതിയില്‍ നടപ്പാക്കണമെങ്കില്‍ ഇപ്പോള്‍ നീക്കിവച്ചതിന്റെ മൂന്നിരട്ടി തുകയെങ്കിലും വേണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പശ്ചിമബംഗാളില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ പ്രോത്സാഹിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ തൃണമൂല്‍കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.