ഡല്‍ഹി: പിഎന്‍ബി തട്ടിപ്പിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി നീരദിനൊപ്പം വേദിപങ്കിട്ടുയെന്ന് യെച്ചൂരി. രാജ്യത്തെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്നും ആരോപണം. നീരദ് രാജ്യത്തിന് കോടിക്കണക്കിന് നഷ്ട്ടമുണ്ടാക്കിയ ശേഷവും പ്രധാനമന്ത്രിയും നീരദും ഭോവോസിലെ സിഇഒ സമ്മേളനത്തില്‍ ഒരുമിച്ച് പങ്കെടുത്തതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പ്രധാനമന്ത്രിയും നീരദും ഒരുമിച്ച് വേദി പങ്കിടുന്ന ചിത്രം യെച്ചൂരി ട്വീറ്റ് ചെയ്തു.