വര്‍ക്കല : സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ് സെക്രട്ടറിയെ ശിവഗിരി മഠത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ശ്രീകുമാര്‍ (50) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം പ്രമേഹ രോഗബാധിതനായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വര്‍ക്കല പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.