84 -ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ.രാജഗോപാൽ, സി.കെ.ജാനു എന്നിവർ പങ്കെടുക്കും. ഉച്ചക്കു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്രമന്ത്രി ഡോ.ധർമ്മേന്ദ്ര പ്രഥാൻ ഉദ്ഘാടനം ചെയ്യും. തീർത്ഥാടനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിൻറെ ജൻമ സ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.