വര്‍ക്കല : 85ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. പുലര്‍ച്ചെ 4.30 മുതല്‍ പര്‍ണശാല, ശാരദാമഠം, സമാധി മണ്ഡപം എന്നിവിടങ്ങളിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ 7.30ന് തീര്‍ഥാടനത്തിന് പതാക ഉയരും. ശിവഗിരി മഠത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിന് മുന്നിലെ കൊടിമരത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും.
രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് 85ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം നിര്‍വഹിക്കും. ശ്രിനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹിര്‍, ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളാകും. അസോഛം സര്‍വിസ് എക്സലന്‍സ് അവാര്‍ഡ് ജേതാവ് സുരേഷ്കുമാറിനെയും മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡ് ജേതാവ് ആദിഷ് പ്രവീണിനെയും ആദരിക്കും. ശിവഗിരി മഠം ‘മൈ സ്റ്റാമ്ബി’െന്റയും തപാല്‍ കവറിെന്റയും പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലീ ആനന്ദ് നിര്‍വഹിക്കും. ഉച്ചക്ക് ഒന്നിന് വിദ്യാഭ്യാസം, സംഘടന എന്നിവ വിഷയമാകുന്ന സെമിനാര്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് നാലിന് ഈശ്വരഭക്തി വിഷയമായുള്ള സെമിനാര്‍ മൈസൂര്‍ സുത്തൂര്‍ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര സ്വാമി ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും.