89-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിലും സമീപപ്രദേശങ്ങളിലും ഔദ്യോഗിക സേവനമുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളന്റിയര്‍മാര്‍ക്കും താമസിക്കുന്നതിനായി വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്, വര്‍ക്കല ഗവണ്‍മെന്റ് എല്‍.പി.എസ്, ഞെക്കാട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്, ചെറുന്നിയൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്, വര്‍ക്കല ശ്രീനിവാസപുരം ഗവണ്‍മെന്റ് എല്‍.പി.എസ് എന്നീ അഞ്ച് വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശിവഗിരി തീര്‍ത്ഥാടന കാലയളവായ ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
തീര്‍ത്ഥാടന ഘോഷയാത്ര നടക്കുന്ന ഡിസംബര്‍ 31 ന് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ഉത്തരവില്‍ പറയുന്നു.