ആറര ലക്ഷം പേര്‍ പുതുതായി ബി.ജെ.പി.യില്‍ ചേർന്നു – പി.എസ്. ശ്രീധരന്‍ പിള്ള

122

കൊച്ചി : അംഗത്വ പ്രചാരണത്തിലൂടെ കേരളത്തില്‍ ആറര ലക്ഷം പേര്‍ പുതുതായി ബി.ജെ.പി.യില്‍ ചേര്‍ന്നതായും 50,000 പേര്‍ മിസ്ഡ് കോളിലൂടെ അംഗത്വം നേടിയതായി കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊടുങ്ങല്ലൂര്‍ മുന്‍ എം.എല്‍.എ. ഉമേഷ് ചള്ളിയില്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി. ഡോ. അബ്ദുള്‍ സലാം, കോഴിക്കോട് മുന്‍ മേയര്‍ അഡ്വ. യു.ടി. രാജന്‍, അബ്ദുള്‍ റഹ്‌മാന്‍ ബാഫക്കി തങ്ങളുടെ ചെറുമകന്‍ സയ്യദ് താഹ ബാഫക്കി തങ്ങള്‍, മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രൊഫ. ടി.കെ. ഉമ്മര്‍, സേവാദള്‍ നേതാക്കളായ പ്രകാശ് നട്ടക്കുളങ്ങര, തോമസ് മാത്യു, സംവിധായകന്‍ സോമന്‍ അമ്ബാട്ട്, മനോരോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. യാഹ്യ ഖാന്‍, കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് ജാസിം തുടങ്ങിയവരും ബി.ജെ.പി. യില്‍ എത്തിയതായും അംഗത്വ പ്രചാരണം ഇനിയും തുടരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബുധനാഴ്ച കോഴിക്കോട്ട് നടക്കുന്ന ന്യൂനപക്ഷ നവാഗത സമ്മേളനത്തില്‍ ഔദ്യോഗികമായി അംഗത്വം നല്‍കും. 16 പ്രമുഖരുള്‍പ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് ബി.ജെ.പി.യില്‍ ചേരുന്നത്. ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസിനുമുള്ള തിരിച്ചടിയാണിത് – ശ്രീധരന്‍ പിള്ള പറഞ്ഞു.

ലക്ഷ്യമിട്ടതിനെക്കാള്‍ വലിയ പ്രതികരണമാണ് അംഗത്വ പ്രചാരണത്തിനുണ്ടായത്. ഇനിയും രണ്ടു ലക്ഷത്തോളം പേരെക്കൂടി ചേര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വര്‍ധിച്ച പിന്തുണയാണ് ഇത്തവണത്തെ പ്രത്യേകത.

ഇന്റര്‍നെറ്റ്, മിസ്ഡ് കോള്‍, ഫോം പൂരിപ്പിച്ചു നല്‍കല്‍ എന്നിവയിലൂടെയാണ് പുതിയ അംഗങ്ങള്‍ ചേര്‍ന്നത്. രണ്ടോ മൂന്നോ ആഴ്ച കൂടി കഴിഞ്ഞാലേ അന്തിമ ചിത്രമാകൂ .പുതിയ സംഘടനാ തിരഞ്ഞെടുപ്പിനുള്ള മിനിമം യോഗ്യത 20 ശതമാനം അംഗത്വ വര്‍ധനയാണെന്നും . കേരളത്തില്‍ ഇതിന്റെ ഇരട്ടിയിലധികം വര്‍ധനയുണ്ടായെന്നും .അദ്ദേഹം പറഞ്ഞു.

NO COMMENTS