കാസര്‍കോട് : ചെറുവത്തൂര്‍ ചെക്പോസ്റ്റിനെ വെട്ടിച്ച് കോട്ടപ്പുറം പാലത്തിലൂടെ പോയ ആറ് ലോറികള്‍ മോട്ടോർ വാഹനവകുപ്പ് പിടികൂടി. ഇവരില്‍ നിന്നും 88,000 രൂപ പിഴ ഈടാക്കി. പിടികൂടിയ വാഹനങ്ങള്‍ പടന്നക്കാട്, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ വെയ്‌മെന്റ് ബ്രിഡ്ജുകളില്‍ കൊണ്ടുപോയി തൂക്കിയാണ് അമിത ഭാരത്തിനുള്ള പിഴ ഈടാക്കിയത്. അമിതഭാരം കയറ്റിയതിന് പുറമെ അമിത പ്രകാശം പുറപ്പെടുവി ക്കുന്ന ലൈറ്റുകള്‍, വ്യക്തമ ല്ലാതെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നമ്ബര്‍ പ്ലേറ്റ് മുതലായവയും പരിശോധനയില്‍ കണ്ടെത്തി നടപടി സ്വീകരി ച്ചു.
നീലേശ്വരം കോട്ടപ്പുറം, ചായ്യോം, മടിക്കൈ എന്നീ റൂടുകളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനകളാണ് നടന്നു വരുന്നത് . വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് എന്‍ഫോഴ്‌സ് മെന്റ് ആര്‍ ടി ഒ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ ചന്ദ്രകുമാര്‍ ടി, എ എം വി ഐമാരായ ജിജോ, വിജയ് സി വി, വിജേഷ് പി വി, ഡ്രൈവര്‍ മനോജ് എന്നിവര്‍ ചേര്‍ന്നാണ് വാഹനപരിശോധന നടത്തിയത്.
കാസര്‍കോട് ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍ ടി ഒ ഡേവിസ് എം ടിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം അര്‍ധരാത്രി നടത്തിയ പ്രത്യേക പരിശോധനയി ലാണ് മരത്തടികളുമായി പോവുകയായിരുന്ന ആറ് ലോറികള്‍ പിടികൂടിയത്.