ദില്ലി: മാതാപിതാക്കളെയോ സംരക്ഷണയിലുളള മുതിര്‍ന്ന പൗരന്മാ രെയോ മനപ്പൂര്‍വ്വം അവഹേളിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന വര്‍ക്ക് കര്‍ശനശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭയില്‍ അവതരി പ്പിച്ചു. മാതാപിതാക്കളെയോ മുതിര്‍ന്ന പൗരന്മാരെയോ സംരക്ഷി ക്കാത്തവര്‍ക്ക് ആറു മാസം തടവോ പതിനായിരം രൂപ പിഴയോ അതുമല്ലെങ്കില്‍ ഇത് രണ്ടും കൂടിയോ ശിക്ഷ വിധിക്കണമെന്നാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ഉറപ്പുവരുത്തുന്ന 2017ലെ ബില്‍ ഭേദഗതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ടാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. അഗതി മന്ദിരങ്ങളിലും വീടുകളിലുമെത്തി വയോജനങ്ങള്‍ക്ക് ശുശ്രൂഷ നല്‍കുന്ന സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നും, ഇത്തരം സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ബില്ലില്‍ പറയുന്നുണ്ട്.
മുതിര്‍ന്ന പൗരന്മാരെ ശാരീരികമായോ, മാനസീകമായോ, സാമ്ബത്തികമായോ ഉപദ്രവിക്കുക, ഉപേക്ഷിക്കുക, അതിക്രമങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ഹള്‍ ബില്ലിന്റെ പരിധിയില്‍ വരും. എണ്‍പത് വയസിന് മുകളിലുള്ള മാതാപിതാക്കളാണ് മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് പരാതി നല്‍കുന്നത് എങ്കില്‍ പരാതിക്ക് മുന്‍ഗണന ലഭിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. 60 ദിവസത്തിനകം ഈ പരാതിയില്‍ നടപടിയുണ്ടാകണം.
എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിര്‍ന്നവര്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി എല്ലാ ജില്ലകളിലും ഒരു പോലീസ് യൂണിറ്റുണ്ടാവണം. ഡിഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം ആ യൂണിറ്റിന്റെ ചുമതല. പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മരുമക്കള്‍ക്കെതിരെയും നടപടിയുണ്ടാകും.