കുറ്റ്യാടി കടന്തറപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആറ് യുവാക്കളെ കാണാതായി

195

കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആറ് യുവാക്കളെ കാണാതായി. ഞായറാഴ്ച വൈകീട്ടോടെ ഒമ്ബത് പേരാണ് ഒഴുക്കില്‍പ്പെട്ടത്. മൂന്നുപേര്‍ രക്ഷപെട്ടു. കാണാതായവര്‍ക്കുവേണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് സൂചന. ഏതാനുംപേര്‍ കാട്ടിലേക്ക് നീന്തിക്കയറിയെന്ന സൂചനയെത്തുടര്‍ന്ന് പ്രദേശത്ത് നാട്ടുകാര്‍ തിരച്ചില്‍ നടത്തുയാണ്. മരുതോങ്കര കോതോട് സ്വദേശികളാണ് കാണാതായവര്‍. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.മലമ്ബ്രദേശം ആയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ ബുദ്ധിമട്ടുണ്ട്. ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY