തിരുവനന്തപുരം ജില്ലയില്‍ ആറ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ കൂടി

10

തിരുവനന്തപുരം ജില്ലയില്‍ പുതുതായി നിര്‍മിച്ച ആറു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ കൂടി ഏപ്രില്‍ അഞ്ച് ന് തുറക്കും. നെടുമങ്ങാട് താലൂക്കിലെ വിതുര, തിരുവനന്തപുരം താലൂക്കിലെ കുടപ്പനകുന്ന്, കാട്ടാക്കട താലൂക്കിലെ മണ്ണൂര്‍ക്കര, അമ്പൂരി, നെയ്യാറ്റിന്‍കര താലൂക്കിലെ വെള്ളറട, കൊല്ലയില്‍ എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിക്കുന്നത്.

44 ലക്ഷം രൂപ വീതം മുടക്കി ആധുനിക സൗകര്യ ങ്ങളോടെയാണ് ഓരോ വില്ലേജ് ഓഫീസ് കെട്ടിടങ്ങളും പണികഴിപ്പിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനായി ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിട- കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് സൗകര്യം എന്നിവയോടെയാണ് ഓരോ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളും തുറക്കുന്നത്.

NO COMMENTS

LEAVE A REPLY