കാസറഗോഡ് : ദൈനംദിന ഗാര്‍ഹിക വ്യാവസായ ആവശ്യങ്ങള്‍ക്ക് വിദഗ്ദ്ധരായവരുടെ സേവനം ഇനി മുതല്‍ സ്‌കില്‍ രജിസ്റ്ററി മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭിക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ നേതൃത്വത്തിലാണ് ‘സ്‌കില്‍ രജിസ്റ്ററി’ വികസിപ്പിച്ചിച്ചത്. സാങ്കേതികവും പാരമ്പര്യവുമായ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള വരുടെ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സ്‌കില്‍ രജിസ്റ്ററിയുടെ ലക്ഷ്യം.
തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവരെ സര്‍വ്വീസ് പ്രൊവൈഡര്‍മാരായും ഇവരുടെ സേവനം ആവശ്യമുള്ളവരെ കസ്റ്റമറാ യുമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. കോവിഡ് 19 വ്യാപനം മൂലം കേരളത്തിലേക്ക് തിരിച്ച് വന്ന പ്രവാസി കള്‍ക്കുംം ലോക്ക് ഡൗണില്‍ തൊഴിലില്ലാതെ വലഞ്ഞു പോയ ദൈനംദിന ഗാര്‍ഹിക വ്യാവസായിക തൊഴിലാളി കള്‍ക്കും തൊഴിലാളികളെ തേടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സ്‌കില്‍ രജിസ്റ്ററി സേവനം ഫലപ്രദമായി ഉപയോഗിക്കാം.
ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐയുമായി ബന്ധപ്പെടണം.ഫോണ്‍ 9447713239