ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി

152

തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ബാലഭാസ്കർ ചെറുതായി കണ്ണു തുറന്നതായും ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇത് ആരോഗ്യ നിലയിലെ നേരിയ പുരോഗതിയായാണു ഡോക്ടർമാർ വിലയിരുത്തുന്നത്.

ഇന്നലെ പുലർച്ചെയാണു അപകടമുണ്ടായത്. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണു അപകട കാരണമെന്നു പൊലീസ് അറിയിച്ചു. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല മരിച്ചിരുന്നു.

NO COMMENTS