വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

177

കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്.

ഹൃദയത്തിന്റെ പ്രവർത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെടുകയായിരുന്നു.

അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചുതുടങ്ങി. മരുന്നുകൾ ശരീരത്തിൽ പ്രവർത്തിച്ചതിന്റെ ലക്ഷണമാണിതെന്ന് പ്രതി അധികൃതർ പറഞ്ഞു. പാമ്പിൻ വിഷം ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ 48 മണിക്കൂർ വേണം. അതുവരെ വെന്റിലേറ്റർ സഹായത്തിൽ തുടരും.

ചാനാശ്ശേരിക്കടുത്ത് കുറിച്ചിയിൽ നിന്ന് മൂവൻപാമ്പിനെ പിടിക്കാൻ. ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 30-ഓടെയാണ് വാവ സുരേഷിന് കുടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് പാർക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളവന് സാഷിന്റെ വലതുയിൽ കടിക്കായിരുന്നു.ഉടൻ പിടിവിട്ടെങ്കിലും അസാമാന്യ ധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കി. ആദ്യം കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായതായും മെഡിക്കൽ കോളേജധികൃതർ അറിയിച്ചിരുന്നു. കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡിൽ പാട്ടാശ്ശേരി വാണിയപ്പുരയ്ക്കൽ ജലധരന്റെ വീടിനുസമീപത്തായിരുന്നു സംഭവം. തിങ്കളാഴ്ച മൂന്നുമണിയോടെ സ്ഥലത്തെത്തിയ വാവാ സുരേഷ് കൽക്കെട്ട് പൊളിച്ചുമാറ്റിയതോടെ പാമ്പ് പുറത്തു ചാടി. പാമ്പിനെ വാവ സുരേഷ് വാലിൽ തൂക്കിയെടുത്തു. പാമ്പിനെ ഇടാൻ പ്ലാസ്റ്റിക് ടിൻ ആവശ്യപ്പെട്ടു. അതിൽ കയറ്റാനാവാതെ വന്നതോടെ ചാക്ക് ഉപയോഗിച്ചു. ചാക്കിനുള്ളിൽ മൂന്നുതവണ പാമ്പ് കയറിയെങ്കിലും ഉടൻ പുറത്തിറങ്ങി. വീണ്ടും പാക്കിനുള്ളിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് വാവ സുരേഷിന്റെ തുടയിൽ പാമ്പ് ആഞ്ഞുകടിച്ചത്. സുരേഷ് പാമ്പിനെ ബലമായി കാലിൽനിന്ന് പറിച്ചെറിഞ്ഞശേഷം ഇരുകൈയുംകൊണ്ട് അമർത്തി രക്തം പുറത്തേക്കുകളഞ്ഞു.

വീണ്ടും കരിക്കൽകൂട്ടത്തിലേക്ക് കയറാൻ ശ്രമിച്ച പാമ്പിനെ അദ്ദേഹം ഉടൻ പിടികൂടി ടിന്നിലാക്കി. പിന്നീട് നാട്ടുകാരുടെയും പഞ്ചായത്തംഗം ബി.ആർ.മഞ്ചീഷിന്റെയും സഹായത്തോടെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ് തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിലെത്തിക്കുമ്പോൾ വാവ സുരേഷ് കുടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.

NO COMMENTS