തിരുവനന്തപുരം• സ്മാര്‍ട് സിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സര്‍ക്കാര്‍, സ്മാര്‍ട് സിറ്റി, ദുബായ് ടീകോം എന്നിവരുടെ ഓരോ പ്രതിനിധികളാണ് ഇതിലുണ്ടാവുക.സര്‍ക്കാരും ടീകോമും തമ്മിലുള്ള കരാര്‍ പ്രകാരം സ്മാര്‍ട് സിറ്റി പദ്ധതി പൂര്‍ത്തീകരിക്കാന്‍ ക്ലോഷര്‍ തീയ്യതി പ്രഖ്യാപിക്കേണ്ട തുണ്ട ്. ഇതിന് തടസ്സമായി നില്‍ക്കുന്ന 22 കാര്യങ്ങള്‍ ആദ്യം പരിഹരിക്കണമെന്നായിരുന്നു സ്മാര്‍ട് സിറ്റി അധികൃതരുടെ നിലപാട്. പദ്ധതിയുടെ മുന്നോട്ടുപോകലിന് തടസ്സമായി സ്മാര്‍ട് സിറ്റി അധികൃതര്‍ പറയുന്ന 22 കാര്യങ്ങള്‍ മൂന്നംഗ സമിതി പരിശോധിക്കും.സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കേണ്ട കാര്യങ്ങളില്‍ അടുത്ത ബോര്‍ഡ് യോഗത്തിന് മുമ്ബ് ഉചിതമായ തീരുമാനമെടുക്കും. ഈ പശ്ചാത്തലത്തില്‍ ക്ലോഷര്‍ ഡേറ്റും സ്മാര്‍ട് സിറ്റി ഉന്നയിച്ച പ്രശ്നങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട തില്ലെന്ന പൊതുനിലപാടാണ് യോഗം എടുത്തത്.ആറര ലക്ഷം ചതുരശ്ര അടിയില്‍ വരുന്ന സ്മാര്‍ട് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയായ ആദ്യത്തെ കെട്ടിടത്തിലെ സ്ഥലം 23 കമ്ബനികള്‍ക്ക് നല്‍കികഴിഞ്ഞു എന്നും സ്മാര്‍ട് സിറ്റി അധികൃതര്‍ പറഞ്ഞു. കമ്ബനികള്‍ ഈ വര്‍ഷം ഡിസബറിനുള്ളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.സ്മാര്‍ട് സിറ്റി നിര്‍മാണം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്. സ്മാര്‍ട് സിറ്റിയുടെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.സ്മാര്‍ട് സിറ്റി വ്യക്തിഗത സംരംഭമല്ല. കേരളത്തിലെയും ദുബായിലെയും സര്‍ക്കാരുകള്‍ ചേര്‍ന്നുള്ള പദ്ധതിയായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിലുള്ള കാലതാമസം സ്വാഭാവികമാണ്. പദ്ധതിക്കായി കേരള സര്‍ക്കാരും കേരളീയരും ആത്മാര്‍ഥമായി സഹകരിച്ചു. 2020ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
എം.എ.യൂസഫലി, ഐടി സെക്രട്ടറി എം.ശിവശങ്കര്‍, സ്മാര്‍ട് സിറ്റി സിഇഒ: ബാജു ജോര്‍ജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.