സ്‌മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ 1 മുതല്‍

12

കോട്ടയം : സ്‌മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു.നവംബര്‍ 1 മുതല്‍ കാര്‍‌ഡ് വിതരണം ചെയ്ത് തുടങ്ങും. ​കാര്‍‌ഡുകളില്‍ തിരുത്തല്‍ വരുത്തുന്നതിനും, പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു മുള്ള നടപടികള്‍ ഇന്നലെ പൂര്‍ത്തിയായി.

പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന കാര്‍ഡില്‍ ബാര്‍കോഡും, ക്യൂ ആര്‍ കോഡും ഉണ്ടാകും. ഭാവിയില്‍ റേഷന്‍ കാര്‍ഡ് ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ എത്തിക്കുമ്ബോള്‍ ഈ ക്യു ആര്‍ കോഡോ, ബാര്‍ കോഡോ സ്‌കാന്‍ ചെയ്താല്‍ മതി.

തിരുത്തല്‍ സംബന്ധിച്ച്‌ 328 അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴി ലഭിച്ചത്. ഈ അപേക്ഷകളില്‍ തിരുത്തല്‍ വരുത്തി യവര്‍ക്ക് ലഭിക്കുന്നത് എ.ടി.എമ്മിന് സമാനമായ രീതിയുള്ള സ്മാര്‍ട്ട് കാര്‍ഡായിരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ എത്തി കാര്‍ഡുകളില്‍ തിരുത്തല്‍ വരുത്തുന്നവര്‍ക്ക് താത്കാലികമായി ഇ-കാര്‍ഡാണ് നല്‍കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് റേഷന്‍ കടകളിലെ വിവരങ്ങളെല്ലാം സമ്ബൂര്‍ണമായും ഓണ്‍ലൈനിലായത്. ഇ പോസ് യന്ത്രവും സ്ഥാപിച്ചു.

NO COMMENTS