തിരുവനന്തപുരം : നെറ്റ് മലയാളം ന്യൂസ് സംഘടിപ്പിച്ച സ്മാഷ് 23 ബാഡ്മിൻറൺ ടൂർണമെന്റ് സ്മാഷ് ചെയ്ത് കൊണ്ട് ശനിയാഴ്ച (ഒക്ടോബർ 14) രാവിലെ 9 ന് അസി. കമ്മീഷണർ ഷാജി എസ് (ഫോർട്ട് സബ് ഡിവിഷൻ തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങള്‍ക്ക് പ്രാപ്തമാകും വിധം സേവനങ്ങള്‍ കൃത്യത യിലും വേഗത്തിലും നടത്തുന്ന പരിചയസമ്പന്നരായ പോലീസ് ഓഫീസർമാരിൽ ഒരാളാണ് അദ്ദേഹം. കൂടാതെ ടീമംഗങ്ങൾക്കുള്ള ഉപദേശങ്ങളും സന്ദേശങ്ങളും അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ബാഡ്മിന്റൺ താരം സന്തോഷ് കുമാർ ടി ജി, സ്മാഷ്അരീന ഉടമ അരുൺ, ജനചിന്ത പത്രത്തിന്റെ എഡിറ്റർ പ്രേം തുടങ്ങിയർ വേദിയിൽസന്നിഹിതരായിരുന്നു.ആറ് ക്ലബ്ബുകളെ യോജിപ്പിച്ചുകൊണ്ടുള്ള ലീഗ് ഡബിൾസ് ടൂർണമെന്റാണ് നടന്നത്. ഗെയിം പോയിൻറ്, സ്മാഷ്അരീന, രാജശ്രീ ഇൻഡോർ ബാഡ്മിൻറൺ അക്കാഡമി, കരമന റീക്രീയേഷൻ ക്ലബ്ബ് (കെ ആർ സി), റാക്ക് ട്രീ, കെ എം പി തുടങ്ങിയ ആറ് ടീമുകളാണ് പങ്കെടുത്തത്.
സ്മാഷ് 23 യെ സ്പോൺസർ ചെയ്തതത് സ്പോർട്സ് ലാൻഡ്, മാസ് മാർജിൻ ഫ്രീ മാർക്കറ്റ് തൃക്കണ്ണാപുരം, ജയ്‌സിംഗ്,ചിഞ്ചു പൂഴിക്കുന്ന്
എ ബി ആർ ബാഡ്മിൻറൺ ഇൻഡോർ കോർട്ട് വെള്ളയാണി, മാർക്ക് മാർജിൻ ഫ്രീ മാർക്കറ്റ് സ്റ്റുഡിയോ റോഡ്, മലേഷ്യൻ ഫുട് വെയർ വെള്ളയാണി. ജിലേബി ബേക്കറി വെള്ളയാണി, ഈസ്റ്റ് മൗണ്ട് കോർപ്പറേഷൻ വെള്ളയാണി, സ്മാർട്ട് സൂപ്പർമാർക്കറ്റ് പ്ലാൻ കാല മുക്ക്, റഹ്മത്ത് ഫാമിലി റസ്റ്റോറൻറ് വെള്ളയാണി, താസാ വെള്ളായണി ന്യൂ ഫാഷൻ ജൂലറി വെള്ളയാണി, സൽക്കാരം ഫാമിലി റസ്റ്റോറൻറ്, പ്ലേസ്റ്റോർ ആറ്റിങ്ങൽ, തേജസ് സ്പോർട്സ് തിരുമല, എൻ കെ വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് നേമം, സുധീർ വെള്ളയാണി, തുടങ്ങിയ സ്ഥാപനങ്ങളാണ് കല, ശാസ്ത്രം സാഹിത്യം വിദ്യാഭ്യാസം ആരോഗ്യം വിനോദം തുടങ്ങിയ ഏറ്റവും പുതിയ വാർത്തകളുടെ കവറേജും വിശകലനവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം യുവാക്കളെ വഴിതെറ്റിക്കാത്ത രീതിയിൽ നിഷ്പക്ഷതാ മൂല്യമുള്ളൊരു പത്രപ്രവർത്തന ത്തെ സംരക്ഷിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നതും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മതത്തിന്റെയോ മറ്റ് സംഘടന കളുടേയോ ചായ്‌വില്ലാതെ പ്രവർത്തിക്കുന്ന ഒരു വാർത്ത മാധ്യമമാണ് നെറ്റ് മലയാളം ന്യൂസിന്റെ മാനേജിങ് ഡയറൿടറും, എഡിറ്ററുമായ എസ് ഷാജഹാൻ പറഞ്ഞു.