സ്മാഷ് 23 ; റിബ യുടെ വിജയ രഹസ്യം ചിട്ടയായ കോച്ചിംങ്ങും ദിവസേനയുള്ള പരിശീലനവും

106

നെറ്റ് മലയാളം ന്യൂസ് സംഘടിപ്പിച്ച ‘സ്മാഷ് 23’ ആറ് ക്ലബ്ബുകളെ യോജിപ്പിച്ചുകൊണ്ടുള്ള ലീഗ് ഡബിൾസ് ടൂർണമെന്റിൽ 20,000 രൂപയും ട്രോഫിയും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റിബ ( രാജശ്രീ ഇൻഡോർ ബാഡ്മിൻറൺ അക്കാദമി) യുടെ വിജയത്തിന് പിന്നിലെ രഹസ്യം ചിട്ടയായ പരിശീലനവും കോച്ചിംങ്ങുമാണെന്ന് റിബ യുടെ ക്യാപ്റ്റൻ ശ്രീനാഥ് പറയുന്നു

2018ൽ തിരുവനന്തപുരം മലയിൻകീഴിൽ പുതു തലമുറയെ വാർത്തെടുക്കുവാൻ വേണ്ടിയും ബാഡ്മിന്റൺ കായിക പ്രേമികകൾക്ക് ഇന്റർനാഷണൽ സ്റ്റാൻഡേർഡീൽ ആരംഭിച്ചതാണ് രാജശ്രീ ഇൻഡോർ ബാഡ്മിന്റൺ അക്കാഡമി (റിബ ). വിളവൂർക്കൽ പഞ്ചായ ത്തിലെ ആദ്യത്തെ ബാഡ്മിന്റൺ അക്കാഡമി കൂടെആണിത്.

കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനകം ഒട്ടനവധി മികച്ച താരങ്ങൾ രാജശ്രീ ബാഡ്മിന്റൺ അക്കാഡമിയിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. സംസ്ഥാന തല മത്സരങ്ങളിലും ജില്ലാ തല മത്സരങ്ങളിലും മികച്ച വിജയം കൈവരിക്കാൻ ‘റിബ’ യ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബാഡ്മിന്റൺ പരിശീലകൻ ആദിത്യൻ ഗോപന്റെ കീഴിൽ 6 മുതൽ 60 വയസുവരെയുള്ളർക്കും മുതിർന്നവർക്കും, വനിതകൾക്കും വളരെ കുറഞ്ഞ ചിലവിൽ റിബ പരിശീലനം നടത്തി വരുന്നു.

NO COMMENTS

LEAVE A REPLY