ജയിക്കാൻ വേണ്ടി ആയിരുന്നില്ല ടീച്ചർ ഞാൻ പ്രാർത്ഥിച്ചത് – തോറ്റാൽ കരയാതിരിക്കാൻ വേണ്ടിയായിരുന്നു – തോൽവിയിലും പുഞ്ചിരിക്കാം

282

നല്ല വാക്ക് – നല്ല ചിന്ത : ഒരിക്കൽ ഒരു അധ്യാപിക സമർത്ഥനായ ഒരു വിദ്യാർഥിയെ ഓട്ടം മത്സരത്തിനായി പരിശീലിപ്പിക്കുകയായിരുന്നു. പലയിടങ്ങളിൽ പല മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആ
കൊച്ചുമിടുക്കൻ. അധ്യാപികയ്ക്ക് അത് അഭിമാനമായിരുന്നു . പതിവുപോലെ ഒരു മത്സരത്തിനായി ഇരുവരും മൈതാനത്തിൽ എത്തിച്ചേർന്നു.

അവൻ ട്രാക്കിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് മുൻപ് ഒരു നിമിഷം പ്രാർത്ഥിച്ചു മത്സരം ആരംഭിച്ചു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ അപ്രതീക്ഷിത കാരണങ്ങളാൽ അവന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ആ സമയം അധ്യാപിക ഓടിച്ചെന്ന് കെട്ടിപിടിച്ചു ഇങ്ങനെ പറഞ്ഞു. കുഞ്ഞേ നീ ഇത്രയും അധ്വാനിച്ചിട്ടും പ്രാർത്ഥിച്ചിട്ടും വിജയം നിന്നെ തേടി എത്തിയില്ലല്ലോ .

എന്നാൽ പുഞ്ചിരിച്ചു കൊണ്ടുള്ള ആ കൊച്ചു മിടുക്കന്റെ ഉത്തരം അദ്ധ്യാപികയെ ഞെട്ടിപ്പിച്ചു. ടീച്ചറെ ജയിക്കാൻ വേണ്ടി ആയിരുന്നില്ല ഞാൻ പ്രാർത്ഥിച്ചത് – തോറ്റാൽ കരയാതിരിക്കാൻ വേണ്ടിയായിരുന്നു.

“ തോൽവി വിജയത്തിന്റെ മുന്നോടി എന്ന് വെറുതെ വായ്കൊണ്ട് പ്രസ്താവിക്കാതെ അനുഭവത്തിൽ വരുമ്പോൾ ധൈര്യത്തോടെ ആ സാഹചര്യത്തെ നേരിടാൻ നമുക്ക് കഴിയണം”. ജയത്തിൽ മാത്രമല്ല തോൽവിയിലും പുഞ്ചിരിക്കാൻ നമുക്ക് ശ്രമിക്കാം.
ആനി ശദ്രക്

NO COMMENTS