ന്യൂഡല്‍ഹി : സ്മൃതി ഇറാനിയെ നീതി അയോഗില്‍ നിന്ന് പുറത്താക്കി. നീതി അയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നുമാണ് സ്മൃതി ഇറാനിയെ ഒഴിവാക്കിയിരിക്കുന്നത്. സ്മൃതി ഇറാനിക്ക് പകരം മന്ത്രി ഇന്ദ്രജിത്ത് സിങ്ങിന് ക്ഷണിതാവ് സ്ഥാനം നല്‍കുകയും ചെയ്തു. ജൂണ്‍ 17നാണ് നീതി അയോഗിന്റെ അടുത്ത യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷന്‍.