ഭോപ്പാൽ: രാഹുൽ ഗാന്ധിയും കോൺഗ്രസും വാഗ്ദാനം ചെയ്തതു പോലെ സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതി തള്ളിയോ എന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മധ്യപ്രദേശിലെത്തിയ സ്മൃതി ഇറാനിയുടെ ചോദ്യം.
അശോക് നഗറിൽ നടന്ന പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും ആക്രമിക്കുന്നതിനിടെ കൂടിനിന്ന ജനങ്ങളോട് സ്മൃതി ഇറാനി. ചോദ്യം ചോദിച്ചപ്പോൾ സ്മൃതി
ഇറാനിയുടെ നില പരുങ്ങലിലായി.
കേന്ദ്രമന്ത്രിയുടെ പ്രതീക്ഷകൾക്ക് വിപരീതമായി കടങ്ങൾ എഴുതി തള്ളിയെന്ന് ജനക്കൂട്ടം ഒരേ സ്വരത്തിൽ പറയുകയായിരുന്നു. ഇതോടെ സ്മൃതി ഇറാനിക്ക് മറുപടി കിട്ടാതെ വന്നു.
ബാലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇറ്റാലിയൻ മാധ്യമപ്രവർത്തക സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ജനങ്ങൾ അവരുടെ കള്ളങ്ങളെ പൊളിച്ചടുക്കുകയാണെന്ന തലക്കെട്ടോടെ മധ്യപ്രദേശ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകരുടെ പ്രശ്നങ്ങൾ ഉയർക്കാട്ടിയായിരുന്നു കോൺഗ്രസ് വോട്ട് തേടിയത്. മധ്യപ്രദേശിലെ 21 ലക്ഷം കർഷകരുടെ കടങ്ങൾ എഴുതിതള്ളിയെന് അവകാശപ്പെടുന്ന രേഖകൾ കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ 55 ലക്ഷം പേരിലേക്കും ജയ് കിസാൻ വായ്പ ഇളവ് പദ്ധതിയുടെ ഗണം ലഭിക്കുമെന്നാണ് അവകാശവാദം.
കാർഷിക കടങ്ങൾ എഴുതി തള്ളിയെന്ന കോൺഗ്രസ് അവകാശ വാദം കള്ളമാണെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്റെ വസതിയിൽ വായ്പാ ഇളവു നേടിയ 21 ലക്ഷം ആളുകളുടെ പേരുവിവരങ്ങളുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് സംഘം എത്തിയിരുന്നു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രധാന ബജറ്റിന് മുമ്പ് കാർഷിക മേഖലയ്ക്കായി കിസാൻ ബജറ്റ് അവതരിപ്പിക്കുമെന്നതാണ് കോൺഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം.