പാമ്പ്കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

315

മലപ്പുറം• പാമ്പ്കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തേഞ്ഞിപ്പലം പള്ളിക്കല്‍ ബസാര്‍ അമ്ബലവളവ് കോലായി ചെനക്കണ്ടിപ്പറമ്ബ് വീട്ടില്‍ മുസ്തഫയുടെ മകള്‍ അഫ്സില ഷെറി (9) ആണ് മരിച്ചത്. കാവുപ്പടി എഎല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ 22ന് രാത്രി ഒമ്ബതിന് വീട്ടു പരിസരത്തു നിന്നാണ് കടിയേറ്റത്. ഇന്നലെ രാവിലെയായിരുന്നു മരണം. മദ്രസ വിട്ട് സഹോദരന്‍ വരുന്നത് കാത്ത് വീട്ടുകാര്‍ക്കൊപ്പം പുറത്തിറങ്ങിയതായിരുന്നു. മാതാവ്: സൗദ. സഹോദരങ്ങള്‍: ഫാസില, സല്‍മാനുല്‍ ഫാരിസ്

NO COMMENTS

LEAVE A REPLY