ചങ്ങരംകുളം: പാവിട്ടപ്പുറം എ.പി.ജെ നഗർ സ്വദേശി ഞാലിൽ ഷാജിത (35) യാണ് അണലിയുടെ കടിയേറ്റ് മരണപ്പെട്ടത്.സുബ്ഹി നമസ്കരിച്ച് രാവിലെ 6 മണിക്ക് മോട്ടോർ ഇടാൻ കിണറിന് സമീപം ചെന്നപ്പോൾ കിണർ വലയിൽ കുടുങ്ങിയ പാമ്പ് കഴുത്തിന് താഴെ കൊത്തുകയായിരുന്നു. ഉഗ്രവിഷവും കഴുത്തിനു താഴെ വിഷം കയറിയതും മൂലം കുന്നംകുളം മലങ്കര ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് റഫീക്ക് (ഖത്തർ) ലീവിന് വന്ന് 20 ദിവസമായി, മക്കൾ – ഫാരിസ,
മാതാവ് – ഫാത്തിമ്മ, പിതാവ് പരേതൻ മുഹമ്മത്, സഹോദരങ്ങൾ സുലൈമാൻ, സജിന. ഖബറടക്കം ഇന്ന് 4 മണിക്ക് കോക്കൂർ- പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും