ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ സ്റ്റോറുകളിലൊന്നായ സ്നാപ്പ് ഡീല്‍ വരുന്ന രണ്ട് മാസങ്ങളിലായി 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ചിലവു ചുരുക്കലിന്റെ ഭാഗമായാണ് ഇത്രയും വലിയൊരു പിരിച്ചു വിടലിന് കമ്ബനി ഒരുങ്ങുന്നത്. ആയിരം ജീവനക്കാര്‍ കമ്ബനിയില്‍ നേരിട്ടു ജോലി ചെയ്യുമ്ബോള്‍ 8000 ജീവനക്കാര്‍ കമ്ബനിയ്ക്ക് വെളിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം തീരുമാനം സാരമായി ബാധിക്കും. കഴിഞ്ഞ കൊല്ലം 911 കോടിയാണ് ജീവനക്കാരുമായി ബന്ധപ്പെട്ട് കമ്ബനിക്ക് ചിലവുകള്‍ വന്നത്. തൊട്ടു മുമ്ബത്തെ വര്‍ഷം ചിലവായതിനേക്കാള്‍ 148 ശതമാനം കൂടുതലാണിത്. ഇത്രയും ചിലവ് വര്‍ദ്ധന ഒറ്റ വര്‍ഷം കൊണ്ട് ഉണ്ടായതാണ് സ്നാപ്പ്ഡീലിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് വില്‍പ്പന 56 ശതമാനം വര്‍ദ്ധിച്ച് 1,457 കോടിയായി. എന്നാല്‍ വിപണിയിലെ കിട മത്സരം മൂലം നഷ്ടം 2,960 കോടിയായി വര്‍ദ്ധിക്കുകയാണുണ്ടായത്. ഈയവസരത്തില്‍ ചിലവുകള്‍ പരമാവധി കുറച്ച് അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി ഭാവി സുരക്ഷിതമാക്കുക എന്നതാണ് സ്നാപ്പ്ഡീലിന്റെ ലക്ഷ്യം.