ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയൻ സെക്രട്ടറിയെ കെ.കെ മഹേശനാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ബുധനാഴ്ച രാവിലെ പത്തോടെ മാരാരിക്കുളം എസ്.എന്‍.ഡി.പി യൂണിയൻ ഓഫീസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നു.
മഹേശനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധു അന്വേഷിച്ചെത്തുകയായിരുന്നു. 15 വര്‍ഷമായി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയാണ് മഹേശന്‍.